Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MitchellStarc

സ്റ്റാ​ർ​ക്ക് ക​ത്തി​ക്ക​യ​റി; ബം​ഗ്ലാ ക​ടു​വ​ക​ൾ ചാ​രം

മ​ക്കാ​യ്: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​ന് വ​ൻ ത​ക​ർ​ച്ച. ഓ​സീ​സ് പേ​സ​ർ​മാ​രു​ടെ തീ​പ്പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ ബാ​റ്റ​ർ​മാ​ർ ത​ക​ർ​ന്ന​ടി​ഞ്ഞ​തോ​ടെ 64 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ നാ​ല് ബാ​റ്റ​ർ​മാ​ർ ഡ​ക്കാ​യി മ​ട​ങ്ങി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ ഷാ​ഡ്‌​മാ​ൻ ഇ​സ്ലാ​മി​നെ ന​ഷ്ട​മാ​യി. അ​ഞ്ച് ഓ​വ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ത്തു റ​ൺ​സെ​ന്ന ദ​യ​നീ​യ നി​ല​യി​ലാ​യി​രു​ന്നു. പ​ത്താം വി​ക്ക​റ്റി​ൽ ത​യ്ജു​ൾ ഇ​സ്ലാ​മും ഷൊ​റി​ഫു​ൾ ഇ​സ്ലാ​മും ചേ​ർ​ന്ന് 25 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് 64 റ​ൺ​സി​ലെ​ത്തി​യ​ത്.

പ​ത്ത് ഓ​വ​റി​ൽ 12 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ബം​ഗ്ലാ​ദേ​ശി​ന്റെ ഇ​ന്നിം​ഗ്സി​ന്‍റെ  ന​ടു​വൊ​ടി​ച്ച​ത്. പാ​റ്റ് ക​മ്മി​ൻ​സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഷ് ഹേ​സ​ൽ​വു​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി. ആ​ദ്യ ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ചി​രു​ന്നു.

Latest News

Corehub Up